NCT
KeralaNewsThrissur News

എം ഡി എം എ യുമായി യുവാവ് പിടിയിൽ.

തൃശൂർ :  50 ഗ്രാം എം ഡി എം എ യുമായി തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയം പരിസരത്തുനിന്നും തൃശൂർ അവിണിശ്ശേരി വട്ടമാവ് സ്വദേശിയായ ചീരൻ വീട്ടിൽ ജയ്സൺ (32) എന്നയാളെയാണ് ഡാൻസാഫ് സ്ക്വാഡ് പിടികൂടിയത്.

11.01.2026 തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നു തൃശൂർ സിറ്റി ഡാൻ സാഫ് ടീമംഗങ്ങൾ നടത്തിയ പരിശോധനയിലാണ് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ സൗത്ത് ഗെയ്റ്റിന് മുൻവശമുള്ള പാർക്കിംഗ് പരിസരത്ത് വിൽപ്പനയ്ക്കായി എത്തിയ മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട MDMA യുമായി പ്രതി പിടിയിലായത്.

ജില്ലാ ക്രൈംബ്രാഞ്ച് എസിപി സലീഷ് എൻ ശങ്കരന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ വിജിത്തിൻെറ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്രതിക്കെതിരെ പേരമാമംഗലം പുതുക്കാട് വരന്തരപ്പിള്ളി എന്നിവിടങ്ങളിലായി മൂന്നോളം ക്രിമിനൽകേസുകളുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

അന്വേഷണ സംഘത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജീവൻ , സിവിൽ പോലീസ് ഓഫീസർമാരായ വിപിൻദാസ്, വൈശാഖ്, സ്റ്റിയോ , സംഗീത് , അരുൺ , കിഷാൽ എന്നിവരാണ് ഉണ്ടായിരുന്നത്.

Related posts

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിനെതിരെ ആക്രമണം : പ്രതിയെ കൈപമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

murali

പൊന്നാനിയിൽ എംഡിഎംഎ കടത്ത് : എസ്ഐയെ കാറിടിച്ച് പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതിയെ ചാവക്കാട് പോലീസ് പിടികൂടി.

murali

മതിലകത്ത് മലഞ്ചരക്ക് സ്ഥാപനത്തിൽ മോഷണം.

murali
error: Content is protected !!