NCT
KeralaNewsThrissur News

വടക്കേക്കാട് പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐയെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.

കുന്നംകുളം : വടക്കേക്കാട് പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ അനില്‍കുമാറിനെ ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. തിങ്കളാഴ്ച്ച രാത്രി 10.15 നാണ് പുന്നയൂര്‍ക്കുളം കുന്നത്തൂര്‍ ദേവാസുര ബാറിനു മുന്‍വശത്തു വച്ച് എഎസ്‌ഐയെ പ്രതികള്‍ ആക്രമിച്ചത്. വടക്കേക്കാട് സ്വദേശികളും, ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമായ പ്രണവ്, രാഹുല്‍, സുഹൃത്ത് ബജീഷ് എന്നിവരെയാണ് വടക്കേക്കാട് പോലീസ് അറസറ്റ് ചെയ്തത്.

യുവാക്കള്‍ കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു പോലീസ്. ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പ്രണവ് കൈയ്യില്‍ കരുതിയിരുന്ന കത്തിയുടെ പിടിഭാഗം ഉപയോഗിച്ച് അനില്‍കുമാറിന്റെ മുഖത്തിടിക്കുകയായിരുന്നു. പ്രതികളെ കോടതി റിമാന്‍ന്റ് ചെയ്തു.

Related posts

തന്‍റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കുന്നു; മാധ്യമങ്ങളിൽ നിന്ന് അകലുമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി.

murali

കൈപ്പമംഗലം ദേശീയപാതയിൽ ഡീസൽ ടാങ്കർ മറിഞ്ഞ് അപകടം.

murali

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ വീഡിയോഗ്രഫിക്ക് നിയന്ത്രണം.

murali
error: Content is protected !!