NCT
KeralaNewsThrissur News

കയ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ സ്കൂൾ വിദ്യാർഥി മരിച്ച നിലയിൽ.

കയ്പമംഗലം വഞ്ചിപ്പൂര ബീച്ചിൽ സ്കൂൾ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കയ്പമംഗലം വഴിയമ്പലം കിഴക്ക് കുറ്റിക്കാട്ട് ക്ഷേത്രത്തിനടുത്ത് തട്ടാർകുഴി വീട്ടിൽ അമീർഅലി (17) ആണ് മരിച്ചത്. തട്ടാർകുഴി വീട്ടിൽ സുബീറിൻ്റെ മകനാണ്.

ഇന്ന് രാവിലെ സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർഥി സ്കൂളിൽ എത്തിയിരുന്നില്ല. കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ കയ്പമംഗലം പോലീസിൽ അറിയിക്കാനായി സ്റ്റേഷനിൽ എത്തിയ സമയത്താണ് കുട്ടിയുടെ മരണവിവരം എത്തുന്നത്.

കയ്പമംഗലം വഞ്ചിപ്പുര ബീച്ചിനടുത്താണ് കുട്ടിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ചെന്ത്രാപ്പിന്നി ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്. കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

ശ്രദ്ധിക്കുക : ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, ☎️ : 0471-2552056.

Related posts

ഗുരുവായൂർ ക്ഷേത്രനടപ്പുരയിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ ജസ്ന സലീമിനെതിരെ പോലീസ് കേസെടുത്തു.

murali

നാട്ടികയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണശ്രമം: സെപ്റ്റിക് ടാങ്ക് ക്ലീനർ അറസ്റ്റിൽ.

murali

വയനാട് ദുരന്തം; നാല് കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് മണപ്പുറം ഫിനാൻസ്.

murali
error: Content is protected !!