NCT
KeralaNewsThrissur News

ബാലികയെ ലൈംഗികാതിക്രമം നടത്തിയ 54 വയസ്സുകാരനെ 14 വർഷം കഠിനതടവിനും അറുപതിനായിരം രൂപ പിഴയും വിധിച്ചു.

ചാവക്കാട് : ബാലികയെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയായ ഏങ്ങണ്ടിയൂർ ചേറ്റുവ കുണ്ടലിയൂർ ദേശത്ത് പുതിയ വീട്ടിൽ മുഹമ്മദാലി മകൻ റഷീദ് (54) എന്നയാളെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി 14 വർഷം കഠിന തടവിനും 60,000 രൂപ പിഴ അടക്കാനും വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 7 മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴസംഖ്യ അതിജീവിക്കു നൽകാനും ഉത്തരവായി .

1/9/2023 നും 23/10/2023 നും ഇടയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം അറിഞ്ഞ വീട്ടുകാർ ചാവക്കാട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിസിവിൽ പോലീസ് ഓഫീസർ സംഗീത കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിൻെറ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ അനിൽകുമാർ കേസ് രജിസ്റ്റർ ചെയ്തു. സബ് ഇൻസ്പെക്ടർ സെസിൽ ക്രിസ്ത്യൻ രാജ് കേസിൻെറ ആദ്യാന്വേഷണം നടത്തുകയും ചെ്യതു.

ഇൻസ്പെക്ടർ വിപിൻ കെ വേണു ഗോപാൽ അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ ബഹു.കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി 16 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി എന്നിവർ ഹാജരായി. സി പി ഒ മാരായ എം. ആർ.സിന്ധു , എ പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.

Related posts

സൈബർ തട്ടിപ്പു ജോലികൾക്കായി മനുഷ്യക്കടത്ത്; പെരിങ്ങോട്ടുകര സ്വദേശി അറസ്റ്റിൽ.

murali

ചേറ്റുവയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വൻ ദുരന്തം ഒഴിവായി.

murali

ചേർപ്പ് മുത്തുള്ളിയാൽ തോപ്പ് പാടശേഖരത്തിൽ വളർത്തിയിരുന്ന താറാവുകളെ ഒരു സംഘം തട്ടിയെടുത്തെന്ന് പരാതി.

murali
error: Content is protected !!