ദേശീയപാതയിൽ കൈപ്പമംഗലം വഴിയമ്പലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്ക്. കയ്പമംഗലം കൂരികുഴി സ്വദേശികളായ തിണ്ടിക്കൽ ഹക്കീം, വേളയിൽ സിറാജ്, മൂന്നുപീടിക സ്വദേശി കണ്ണംകുളത്ത് ഹബീബ് എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ പെരിഞ്ഞനം ലൈഫ് ഗാർഡ്സ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിലും, തൃശൂർ എലൈറ്റ് ആശുപത്രിയിലും എത്തിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ വഴിയമ്പലം മേൽപ്പാലത്തിന് സമീപത്തായിരുന്നു അപകടം.
