NCT
KeralaNewsThrissur News

അജ്‌ഞാത മൃതദേഹം കണ്ടെത്തി.

അന്തിക്കാട് : കണ്ടശ്ശാംകടവ് പാലത്തിന് സമീപത്ത് പുഴയിൽ നിന്നും അജ്‌ഞാത മൃതദേഹം കണ്ടെത്തി; ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച വൈകീട്ട് 5.30 ഓടെ പുഴയിൽ ചൂണ്ടയിട്ടിരുന്നവരാണ് പടിഞ്ഞാറെ ഭാഗത്ത് പുഴയിൽ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ടത്. യുവാക്കൾ വഞ്ചിയിൽ പോയാണ് മൃതദേഹം കരക്ക് കയറ്റിയത്.

വിവരം അറിയിച്ചതോടെ വാടാനപ്പള്ളി പൊലീസ് സ്ഥലത്ത് എത്തി. നീല നിറത്തിലുള്ള ഷർട്ടും അടിവസ്ത്രവുമാണ് ധരിച്ചിരുന്നത്. ഏകദേശം 70 വയസ് പ്രായം തോന്നിക്കുമെന്നും പൊലീസ് പറഞ്ഞു. മൃതദേഹം തൃശൂർ ഡി കോട് ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. മൃതദേഹം തിരിച്ചറിയാൻ കാണാതായവരെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

തൃശ്ശൂരിലും അവയവക്കച്ചവടം നടന്നുവെന്ന് വെളിപ്പെടുത്തല്‍; മുല്ലശ്ശേരിയിൽ ഏഴുപേരുടെ അവയവം ദാനം ചെയ്തത് ദാരിദ്ര്യം ചൂഷണം ചെയ്ത്.

murali

ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പത്തൊമ്പതുകാരി മുങ്ങിമരിച്ചു: 2 പേർ ഗുരുതരാവസ്ഥയിൽ.

murali

ദി അറേബ്യയിൽ റിഗ്ഗിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് 3,80,000 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പത്തനംതിട്ട സ്വദേശി റിമാന്റിൽ.

murali
error: Content is protected !!