NCT
KeralaNewsThrissur News

ഇരിഞ്ഞാലക്കുടയിൽ വിദ്യാർഥി കിണറ്റിൽ വീണ് മരിച്ച നിലയിൽ.

ഇരിഞ്ഞാലക്കുട കരൂപ്പടന്നയിൽ പത്ത് വയസുകാരനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കരൂപ്പടന്ന നെടുങ്ങാണത്ത്കുന്ന് സ്വദേശി ചൂരക്കൂട്ട്പറമ്പിൽ ലത്തീഫിൻ്റെ. മകൻ സൽമാൻ ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ നെടുങ്ങാണത്ത്കുന്ന് വീടിനടുത്തുള്ള പറമ്പിൽ കൂട്ടുകാരുമൊത്ത് കളിച്ചുകൊണ്ടിരുന്ന സൽമാനെ കാണാതാവുകയായിരുന്നു.

വീട്ടുകാരും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. രാത്രി 12 മണിയോടെ ഇരിഞ്ഞാലക്കുട പോലീസും സ്ഥലത്തെത്തി നാട്ടുകാരുമായി ചേർന്ന് നടത്തിയ തിരച്ചിലിലാണ് പരിസരത്തെ കിണറ്റിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഫയർ ഫോഴ്സ് എത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Related posts

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും, 33 വർഷം തടവും 4,50,000 രൂപ പിഴയടക്കം ശിക്ഷ.

murali

യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതി മതിലകം പോലീസിന്റെ പിടിയിൽ.

murali

മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി തടങ്കലിലാക്കി.മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി തടങ്കലിലാക്കി.

murali
error: Content is protected !!