NCT
KeralaNewsThrissur News

ചളിങ്ങാട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു.

ദേശീയപാതയിൽ നാട്ടിക സെൻ്ററിനടുത്ത് സ്കൂട്ടറും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ കയ്‌പമംഗലം സ്വദേശി മരിച്ചു. കയ്പമംഗലം ചളിങ്ങാട് കൂനിപ്പറമ്പ് സ്വദേശി പട്ടത്ത് രാമകൃഷ്ണൻ്റെ മകൻ ഷിജു (ചിണ്ടൻ 42) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം. ആലപ്പുഴയിൽ ജോലിക്ക് പോകാനായി തൃശൂർ. റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ഇദ്ദേഹം. തെക്ക് ഭാഗത്ത് നിന്നും വന്നിരുന്ന പിക്കപ്പുമായാണ് സ്കൂട്ടർ കൂട്ടിയിടിച്ചതെന്ന് പറയുന്നു.

ഉടൻ തന്നെ മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ ഇദ്ദേഹത്തെ വലപ്പാട് ദയ ആശുപത്രിയിലും, തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

പേരാമംഗലത്ത് കാറിടിച്ച് വീട്ടമ്മ മരിച്ചു.

murali

ട്രെയിനില്‍ നിന്നും വീണ് യുവാവ് മരിച്ചു.

murali

ഒല്ലൂരിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.

murali
error: Content is protected !!