NCT
KeralaNewsThrissur News

ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ നാളെ മുതൽ ‘നോട്ട്’ എടുക്കില്ല; ഡിജിറ്റൽ പേയ്മെന്റ് മാത്രം.

ബെവ്‌കോ പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപ്പന നാളെ മുതൽ ഡിജിറ്റൽ പേയ്മെന്റ് മാത്രമാകും. മാർച്ച് 15 മുതൽ സംസ്ഥാനത്തെ എല്ലാ സെൽഫ് ഹെൽപ് പ്രീമിയം കൗണ്ടറുകളിലും പൂർണമായും ക്യാഷ്‌ലെസ് പെയ്മെന്റ്റിലൂടെ മാത്രമേ മദ്യവിൽപന നടത്താൻ പാടുള്ളൂവെന്നാണ് എംഡി ഹർഷിത അട്ടലൂരി നിർദേശം നൽകിയിരിക്കുന്നത്.

ഇതു കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. പണത്തിന് പകരം ഡിജിറ്റൽ പേയ്മെന്റും (ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്) യുപിഐയും ഉപയോഗിക്കണമെന്നാണ് അറിയിപ്പ്. ഉപഭോക്താക്കളുടെ അറിവിനായി കൗണ്ടറുകളിൽ പ്രത്യേക ബോർഡും സ്ഥാപിച്ചിട്ടുണ്ട്.

Related posts

ക്ഷേത്ര ബന്ധു പുരസ്കാര വിതരണം നടത്തി.

murali

ഓപ്പറേഷൻ തൂഫാൻ : കുക്കറിലെ ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി.

murali

തൃശൂർ പൂരത്തിന് നാളെ കൊടിയേറും.

murali
error: Content is protected !!