NCT
KeralaNewsThrissur News

ഇരു ചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വെങ്കിടങ്ങ് സ്വദേശി മരിച്ചു.

വെങ്കിടങ്ങ് :  ഇരു ചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വെങ്കിടങ്ങ് സ്വദേശി മരിച്ചു. വെങ്കിടങ്ങ് തൊയക്കാവ് സ്വദേശി എലുവത്തിങ്കൾ അന്തോണി മകൻ സണ്ണി (63) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ 9 ന് അന്നകര – എലവത്തൂർ റോഡിൽ അന്നകര ഹാപ്പി നഗറിന് സമീപമാണ് അപകടം.

എലവത്തൂർ സ്വദേശിയായ സനീഷ് എന്നയാളുടെ ബുള്ളറ്റ് വാഹനവും സണ്ണി ഓടിച്ചിരുന്ന ഹീറോ പാഷൻ പ്രോ വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സണ്ണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ഭാര്യ :ജോയ്‌സി. പാവറട്ടി പോലീസ് സംഭവം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സംസ്കാരം പിന്നീട്.

Related posts

അടുത്തമാസം വിവാഹം നടക്കാനിരിക്കേ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു.

murali

വീട്ടുജോലിക്കെത്തി 13 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിനതടവും 2,50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

murali

എം ഡി എം എയുമായി യുവാവ് പോലീസ് പിടിയിൽ.

murali
error: Content is protected !!