മാള വലിയപറമ്പിൽ യുവാവിനെയും പെൺസുഹൃത്തിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശി മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്തിൻ്റെ വാടകവീട്ടിൽ ഒരേ കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ…
രണ്ടു തവണ വിവാഹിതനായ ശ്രീജിത്ത് മിൽനയുമായി പ്രണയത്തിലാകുകയായിരുന്നു. ശ്രീജിത്തിന്റെ രണ്ടാം ഭാര്യ ഏതാനും ദിവസങ്ങൾക്ക് മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ രക്ഷപ്പെട്ട ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
മിൽനയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ മിൽനയെ പിന്നീട് കാണാതാകുകയായിരുന്നു. മിൽനയെ കാണാനില്ലെന്ന് കാട്ടി മാള പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. മാള പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
