കഴുവിലങ്ങ് മഹാദേവ ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. ഇന്ന് പുലർച്ചെ ക്ഷേത്രം ജീവനക്കാരൻ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്ന നിലയിലാണ്. ക്ഷേത്ര മതിൽക്കെട്ടിനകത്തുള്ള ഏഴ് ഭണ്ഡാരങ്ങളാണ് കുത്തിതുറന്നിട്ടുള്ളത്. 5 ഭണ്ഡാരത്തിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ട്. പതിനായിരം രൂപയോളം നഷ്ടപ്പെട്ടതായാണ് വിവരം. മതിലകം പോലീസ് അന്വഷണം നടത്തിവരുന്നുണ്ട്.
