വലപ്പാട് : സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾ തൃശ്ശൂർ റൂറൽ പോലീസിന്റെ പിടിയിലായി.
വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാഞ്ഞിരപറമ്പിൽ വീട്ടിൽ ഹരികൃഷ്ണ (29) ആണ് അറസ്റ്റിലായത്. 2026 ജൂൺ 2-ാം തിയ്യതി രാത്രി 07.00 -ഓടെ വലപ്പാട് വട്ടപ്പരത്തി എന്ന സ്ഥലത്ത് വെച്ചാണ് ഇയാൾ പിടിയിലാകുന്നത്.
