NCT
KeralaNewsThrissur News

പ്രായപൂർത്തിയാകാത്ത അതിജീവിതയെ മാനഹാനി വരുത്തിയ കേസ്സിലെ പ്രതിയെ മണിക്കൂറുകകൾക്കകം പിടികൂടി.

കൊടുങ്ങല്ലൂർ : സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത അതിജീവിതയെ അതിക്രമിച്ച പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. എസ്.എൻ. പുരം മുള്ളൻബസാർ സ്വദേശി ചിറയിൽ വീട്ടിൽ പ്രമോദ് (47) ആണ് പിടിയിലായത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് നടന്നുപോവുകയായിരുന്ന അതിജീവിതയെ പ്രതി പുറകിലൂടെ പിന്തുടരുകയും, കൊടുങ്ങല്ലൂർ വടക്കേ നടയിലുള്ള മുഗൾ മാളിന്റെ മുൻവശത്ത് വെച്ച് കാലിൽ കയറിപ്പിടിച്ച് അതിക്രമത്തിന് മുതിരുകയുമായിരുന്നു. ഭയന്നുപോയ പെൺകുട്ടി ബഹളം വെച്ചതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് ബൈക്കിൽ കയറി രക്ഷപ്പെട്ടു.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ പോക്സോ (POCSO) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് അന്വേഷണ സംഘം നടത്തിയ ദ്രുതഗതിയിലുള്ള ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടിയത്.

Related posts

യുവാവിനെ കാറിനുള്ളില്‍ കഴുത്തറത്തനിലയില്‍ കണ്ടെത്തിയ സംഭവം; ആസൂത്രിതമായ കൊലപാതകമെന്ന് പ്രാഥമിക നിഗമനം.

murali

സിനിമാ- സീരിയൽ നടൻ ദിലീപ് ശങ്കർ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ

murali

ടാറിങ്ങിനായി റോഡ് അടക്കും.

murali
error: Content is protected !!