NCT
KeralaNewsThrissur News

സ്കൂട്ടറിൽ ഷാൾ കുരുങ്ങി അങ്കണവാടി ടീച്ചർ മരിച്ചു.

വടക്കാഞ്ചേരി : ആര്യംപാടം പുതുരുത്തിയിൽ ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ഷാൾ ടയറിൽ കുരുങ്ങി അങ്കണവാടി ടീച്ചർ മരിച്ചു. പുതുരുത്തി സ്വദേശി ആലപ്പാടൻ വീട്ടിൽ മിനി വർഗീസ് (58) ആണ് മരിച്ചത്.

ഇന്ന് രാവിലെ 9.45 ഓടെ അങ്കണവാടിയിലേയ്ക്ക് പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്.അയൽവാസിയായ യുവാവിനോടൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. പുതുരുത്തി സ്കൂളിന് സമീപം വെച്ച് ഷോൾ സ്കൂട്ടറിന്റെ പിൻ ചക്രത്തിൽ കുരുങ്ങുകയായിരുന്നു.

റോഡിലേക്ക് തെറിച്ച് വീണ മിനി വർഗീസിന്റെ തല റോഡിലിടിക്കുകയായിരുന്നു. എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Related posts

തൃശൂർ ആനക്കല്ലിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ.

murali

കാപ്പ പ്രതിക്ക് ജില്ലയിൽ ഒരു വർഷത്തെ പ്രവേശന വിലക്ക്.

murali

കാട്ടൂരിൽ വീട്ടിലേക്ക് അതിക്രമിച്ച് കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.

murali
error: Content is protected !!