NCT
KeralaNewsThrissur News

ഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണക്കിരീടം.

ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണക്കിരീടം. 37 പവനോളം (299.9 ഗ്രാം ) തൂക്കം വരുന്ന കല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം വഴിപാടായി സമർപ്പിച്ചത് തിരുപ്പൂരിൽ വ്യവസായിയായ രാജൻ പി നായരാണ്. ഇന്നലെ രാവിലെയായിരുന്നു സമർപ്പണം.
ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ, അസി.മാനേജർ എം. ഹരിദാസ്, വഴിപാടുകാരനായ രാജൻ പി നായരുടെ കുടുംബാംഗങ്ങൾ, ഭക്തർ എന്നിവർ സന്നിഹിതരായി.

സോപാനപ്പടിയിൽ സമർപ്പിച്ച സ്വർണ്ണക്കിരീടം ചാർത്തിയായിരുന്നു ശ്രീഗുരുവായൂരപ്പന് ഉച്ചപൂജ. വഴിപാടുകാരനും കുടുംബത്തിനും കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ നൽകി. മിഥുനമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ചയായ ജൂൺ 18നും ശ്രീഗുരുവായൂരപ്പന് സ്വർണക്കിരീടം വഴിപാടായി ലഭിച്ചിരുന്നു.

Related posts

അനധികൃതമായി വിൽപ്പനയ്ക്കായി സൂക്ഷിച്ച 15 ലിറ്റർ വിദേശ മദ്യവുമായി മുരിയാട് സ്വദേശി പിടിയിൽ.

murali

ഓണാഘോഷത്തിന് പരിസമാപ്തി കുറിച്ച് തൃശൂരിൽ നാളെ പുലികൾ ഇറങ്ങും.

murali

വധശ്രമ കേസിലെ ഒളിവിൽ കഴിയുന്ന പ്രതി കവർച്ച നടത്തി മുങ്ങി – പ്രതിയെ അതിവിദഗ്ധമായി പൊക്കി ഒല്ലൂർ പോലീസ്.

murali
error: Content is protected !!