NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ ഓട്ടോറിക്ഷകളിൽ നിന്ന് ബാറ്ററി മോഷ്ടിച്ച പ്രതി റിമാന്റിൽ.

കൊടുങ്ങല്ലൂർ : കഴിഞ്ഞ ജൂൺ 25-ന് പുലർച്ചെ 01.00 മണിക്കും 04.00 മണിക്കും ഇടയിലുള്ള സമയത്ത് കൊടുങ്ങല്ലൂർ എരിശ്ശേരി പാലത്തിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന അഞ്ച് ഓട്ടോറിക്ഷകളിൽ നിന്ന് ബാറ്ററികൾ മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

എടവിലങ്ങ് രാമൻകുളം സ്വദേശി മങ്കര വീട്ടിൽ ജെമിൻ (18) എന്നയാളെയാണ് കൊടുങ്ങല്ലൂർ പോലീസ് പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ സൗമ്യ, എസ് ഐ അറാഫത്ത്, സി പി ഒ മാരായ ശ്യാംകുമാർ, ഷെമീർ, വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related posts

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ദർശനം തുടങ്ങി.

murali

മനക്കൊടിയിൽ യുവതിക്ക് വെട്ടേറ്റു : പ്രതിയെ അന്തിക്കാട് പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന

murali

കുടുംബവഴക്കിനെ തുടർന്ന് മനക്കൊടിയിൽ യുവതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി പോലീസ് കസ്റ്റഡിയിൽ.

murali
error: Content is protected !!