NCT
KeralaNewsThrissur News

വിദ്യാർത്ഥി മുങ്ങി മരിച്ചു.

കൊടുങ്ങല്ലൂർ എടവിലങ്ങിൽ കൂട്ടുകാരോടൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. എറിയാട് ഐ.എച്ച്.ആർ.ഡി കോളേജിന് സമീപം താമസിക്കുന്ന അഷ്ക്കറിൻ്റെ മകൻ അഷ്ഫാൻ ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ എടവിലങ്ങ് ശിവ കൃഷ്ണപുരം ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ അഷ്ഫാൻ അപകടത്തിൽ പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

Related posts

ചേർപ്പ് ചൊവ്വൂരിൽ ടെംമ്പോ ട്രാവലറും ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.

murali

കണ്ണൂർ കേളകത്ത് നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം.

murali

ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് പതിനാലുകാരന് ദാരുണാന്ത്യം.

murali
error: Content is protected !!