NCT
KeralaNewsThrissur News

ഉത്രാളിക്കാവ് ദേവീക്ഷേത്രത്തിൽ ദേവിഭാഗവത നവാഹയജ്ഞത്തിന്റെ ഏഴാം ദിവസത്തെ ചടങ്ങുകൾ പൂർത്തിയായി.

വടക്കാഞ്ചേരി ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്നു വരുന്ന പതിനഞ്ചാമത് ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞത്തിന്റെ ഏഴാം ദിവസത്തെ ചടങ്ങുകൾ ഭക്തിസാന്ദ്രമായി. രാവിലെ ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷമാണ് യജ്ഞവേദിയിൽ ശ്രീമദ് ദേവീഭാഗവത പാരായണവും പ്രഭാഷണവും ആരംഭിച്ചത്.

​ഏഴാം ദിനത്തിൽ സൗരയൂഥ വിവരണം മുതൽ സാവിത്രീചരിതം വരെയുള്ള ഭാഗങ്ങളാണ് യജ്ഞവേദിയിൽ പാരായണം ചെയ്തത്. തുടർന്ന്. തുളസീപൂജ, രാഹുപൂജ,പ്രധാന നിവേദ്യമായി ഫലവർഗ്ഗങ്ങൾ,പാൽപായസം, ഐകമത്യസൂക്താർച്ചന, പാരായണം, പ്രഭാഷണം, വൈകീട്ട് 6 മണിക്ക് വിദ്യാഗോപാല മന്ത്രാർച്ചന, ഗായത്രി സഹസ്രനാമ സമൂഹഅർച്ചന എന്നിവ നടന്നു.

​പെരുമ്പാവൂർ പട്ടിമറ്റം സി. ജെ. ആർ. പിള്ളയുടെ നേതൃത്വത്തിലാണ് യജ്ഞ പാരായണം നടക്കുന്നത്. നവാഹയജ്ഞ കമ്മിറ്റി പ്രസിഡന്റ് പി. ആർ. സുരേഷ് കുമാർ, സെക്രട്ടറി കൃഷ്ണകുമാർ കണ്ടേരി, ട്രഷറർ പി. വി. ഹരികൃഷ്ണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

യജ്ഞത്തിന്റെ ഏട്ടാം ദിവസമായ ശനിയാഴ്ച ലക്ഷ്‌മി കല്യാണം,ദാനധർമ്മ ഫലം മുതൽ ഗായത്രി സ്‌തോത്രം വരെയുള്ള ഭാഗങ്ങളാണ് പാരായണം ചെയ്യുകയെന്ന് സംഘാടകർ അറിയിച്ചു.

Related posts

പ്രേംകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ ബന്ധുക്കൾ.

murali

പോലീസ് സ്റ്റേഷന് ബോംബ് വെക്കുമെന്ന് ഭീഷണി; ഗുണ്ടാ തലവൻ തീക്കാറ്റ് സാജനായി വ്യാപക തെരച്ചിൽ.

murali

14 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മധ്യവയസ്ക്കന് മൂന്നുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ.

murali
error: Content is protected !!