NCT
KeralaNewsThrissur News

ഓണാഘോഷത്തിന് ഇന്ന് തുടക്കം.

തൃശൂർ :  ഓണാഘോഷത്തിന് ഇന്ന് തുടക്കം. അത്തം ആഘോഷിക്കുന്നതു ഇത്തവണ കർക്കടകത്തിൽ എന്ന പ്രത്യേകതയുണ്ട്. ചിങ്ങമാസത്തിലെ തിരുവോണം നക്ഷത്ര ദിവസമാണ് ഓണം ആഘോഷിക്കുക. അതിനു തൊട്ടു മുൻപു വരുന്ന അത്തം ദിനത്തിലാണ് ഓണാഘോഷം ആരംഭിക്കുക. ഇക്കൊല്ലം ഓണം ആഘോഷിക്കുന്ന ഓഗസ്റ്റ് 26 ചിങ്ങം 10 ആണ്.

അതിനു തൊട്ടുമുൻപു വരുന്ന അത്തം കർക്കടകം 31നാണ്. അതുകൊണ്ടാണ് തൃപ്പൂണിത്തുറ അത്തച്ചമയം ഉൾപ്പെടെയുള്ള അത്താഘോഷം കർക്കടകത്തിലായത്. സാധാരണ വർഷങ്ങളിൽ അത്തം കഴിഞ്ഞ് പത്താം ദിവസം ഓണം വരുമെങ്കിലും ഇക്കൊല്ലം പതിനൊന്നാം ദിവസമാണ്. ഇടയ്ക്കുള്ള ചോതി നക്ഷത്രം ഇത്തവണ 2 സൂര്യോദയങ്ങളിലായി വ്യാപിച്ചു വരുന്നതിനാലാണിത്.

Related posts

കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനം നേരിട്ട കഴകം ജീവനക്കാരൻ ബാലു രാജിവെച്ചു.

murali

കഞ്ചാവും, എം.ഡി.എം.എ.യും പിടിച്ചെടുത്ത കേസിൽ സ്ത്രീ ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾക്ക് 34 വർഷം കഠിനതടവും, മൂന്ന് ലക്ഷം രൂപ വീതം പിഴയും ശിക്ഷ.

murali

പഴുവിൽ അറബിക് ജോതിഷത്തിന്റെ മറവിൽ പീഡനം; പ്രതിയെ റിമാൻഡ് ചെയ്തു.

murali
error: Content is protected !!