തിരുവനന്തപുരം : ഓണം കണക്കിലെടുത്ത് ഇത്തവണ ക്ഷേമ പെൻഷൻ വിതരണം ഇന്ന് തുടങ്ങും. സാധാരണ എല്ലാ മാസവും 25നാണ് വിതരണം. സഹകരണ ബാങ്കുകൾ വഴി വീട്ടിൽ എത്തിച്ചു നൽകുന്ന പെൻഷൻ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ തീരുമാനിച്ച് ഉത്തരവിറക്കിയിരുന്നു.
എന്നാൽ ഓണത്തിനുള്ള പെൻഷൻ പഴയ രീതിയിൽ തന്നെയാകും വിതരണം ചെയ്യുക. 2000 രൂപയാണ് പെൻഷൻ തുക. 31ന് മുൻപ് വിതരണം പൂർത്തിയാക്കാൻ ധനവകുപ്പ് നിർദ്ദേശിച്ചു.</p>
