NCT
KeralaNewsThrissur News

കേരളത്തിലേക്ക് എംഡിഎംഎ കയറ്റി വിടുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ.

ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കയറ്റി വിടുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡിൻ പിടിയിലായി. ഗുരുവായൂർ സ്വദേശി റിയാസ് എന്ന ‘കല്ല് റിയാസ്’ ആണ് യു.പിയിൽ നിന്നും പിടിയിലായത്. ബാംഗ്ലൂരിൽ കേരളത്തിലെ മയക്കുമരുന്ന് സംഘങ്ങൾക്ക് എം ഡി എം എ വിതരണം ചെയ്യുന്ന സൂത്രധാരനാണ് പിടിയിലായ റിയാസ്.

2026 മേയ് 26ന് തൃശൂർ വാണിയമ്പാറയിൽ ആംബുലൻസിൽ കടത്തുകയായിരുന്ന MDMA പിടികൂടിയ കേസിലാണ് നടപടി. ഗുരുവായൂർ ചൊവ്വല്ലൂർപ്പടി സ്വദേശി അമ്പലത്തുവീട്ടിൽ റിയാസ് (37) ആണ് ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നിന്ന് തൃശൂർ സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്.

 

Related posts

കൈപ്പമംഗലം അപകടം : ലോറി ഡ്രൈവർ പിടിയിൽ.

murali

എരുമപ്പെട്ടി വാഹനാപകടം പരിക്കേറ്റ പെൺകുട്ടി മരിച്ചു.

murali

മമ്മിയൂരിൽ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്. 

murali
error: Content is protected !!