September 19, 2024
NCT
KeralaNewsThrissur News

സറീന കുല്‍സുവിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു.

തൃശ്ശൂർ : നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം ശാലിപറമ്പില്‍ വീട്ടില്‍ സറീന കുല്‍സുവിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. ജില്ലാ കലക്ടറുടെ ചേമ്പറില്‍ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ പൗരത്വ സര്‍ട്ടിഫിക്കറ്റ് സറീന കുല്‍സുവിന് കൈമാറി. ശ്രീലങ്കന്‍ സ്വദേശിനിയായിരുന്ന സറീന ജോലിക്കായി അബുദാബിയില്‍ താമസമാക്കി. അവിടെ നിന്നും വിവാഹ ശേഷം ഭര്‍ത്താവ് അലി മുഹമ്മദുമായി 1992 മുതല്‍ വടക്കാഞ്ചേരി അകമലയില്‍ സ്ഥിരതാമസമാക്കി. 1997 ല്‍ പൗരത്വ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. 2017 ല്‍ വീണ്ടും അപേക്ഷിച്ചു. 32 വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയില്‍ ജീവിച്ച സറീന കുല്‍സു ഇന്ത്യന്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സന്തോഷത്തിലാണ് കലക്ടറേറ്റില്‍ നിന്ന് മടങ്ങിയത്.

Related posts

തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി.

murali

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് കുഴഞ്ഞു വീണു മരിച്ചു.

murali

ഉത്സവത്തിനിടെ 18 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഒളിവില്‍ കഴിഞ്ഞിരുന്ന യുവമോർച്ച മുൻ ജില്ലാ സെക്രട്ടറി പോലീസ് പിടിയിൽ.

murali
error: Content is protected !!