NCT
KeralaNewsThrissur News

വാടാനപ്പള്ളിയിൽ നിയന്ത്രണം വിട്ട ടോറസ് ചരക്ക് ലോറിയിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു.

വാടാനപ്പള്ളി : ഇടശ്ശേരിക്കു സമീപം ദേശീയ പാതയിൽ നിയന്ത്രണം വിട്ട ടോറസ് ചരക്ക് ലോറിയിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. കൊല്ലത്തേക്ക് പഞ്ചസാരയുമായി പോയിരുന്ന ലോറിയുടെ പിറകിലാണ് ദേശീയ പാതയുടെ നിർമ്മാണത്തിന് മണ്ണുമായി പോയിരുന്ന ടോറസ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടോറസിൻ്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. ഇന്ന് (വ്യാഴാഴ്ച) രാവിലെ 5.45 നാണ് അപകടം.

ഓവർ ടേക്ക് ചെയ്യുന്നതിനിടെ എതിരെ മറ്റൊരു വാഹനം വന്നതോടെ സൈഡിലേക്ക് തിരിച്ച ടോറസ് നിയന്ത്രണം വിട്ട് ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. കാബിനിൽ കുടുങ്ങിയ ഡ്രൈവറെ വലപ്പാട് നിന്നും തൃശൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘം നീണ്ട പരിശ്രമത്തിനിടെ ഒരു മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. കാലിന് ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

നാട്ടികയിൽ വീടുകയറി ആക്രമണം : 6 പ്രതികൾ അറസ്റ്റിൽ.

murali

കരുപടന്നയിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു.

murali

യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ വിജയത്തിന് നാട്ടികയിൽ വനിതാ സംഗമം.

murali
error: Content is protected !!