NCT
KeralaNewsThrissur News

കർഷക കോൺഗ്രസ് വലപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

സംസ്ഥാന സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ആവശ്യസാധന സബ്സിഡി വില വർദ്ധനവിനും ലഭ്യത കുറവിനും എതിരെ കർഷക കോൺഗ്രസ് വലപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ കർഷക കോൺഗ്രസ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് രവി പോലുവളപ്പിൽ ഉദ്ഘാടനം ചെയ്തു.  അഞ്ചുവർഷം സംസ്ഥാനത്ത് ആവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിക്കില്ല എന്ന് പറഞ്ഞ സംസ്ഥാന സർക്കാർ ജനങ്ങൾക്ക് ഇരുട്ടടി നൽകിയെന്ന് രവി പോലും വളപ്പിൽ പറഞ്ഞു കർഷക കോൺഗ്രസ് വലപ്പാട് മണ്ഡലം പ്രസിഡണ്ട് ജെൻസൺ വലപ്പാട് അധ്യക്ഷത വഹിച്ചു.

കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി M. B. സജീവ് മുഖ്യപ്രഭാഷണം നടത്തി വലപ്പാട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് E. R. രഞ്ചൻ, കർഷക കോൺഗ്രസ്തൃശ്ശൂർ ജില്ലാ സെക്രട്ടറി T. M. ഉണ്ണികൃഷ്ണൻ, വലപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ബാബു കുന്നുങ്ങൽ മുഖ്യാതിഥികളായി പങ്കെടുത്തു. പ്രവീൺ രവീന്ദ്രൻ, നാട്ടിക ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിK. V. വിജയൻ,

മഹിളാ കോൺഗ്രസ് വലപ്പാട് മണ്ഡലം പ്രസിഡണ്ട് മേജി തോമസ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഗീത രാമദാസ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി നളിനി പീലാക്കി പറമ്പിൽ, വലപ്പാട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് C. K. ഉല്ലാസ്, വലപ്പാട് ഗ്രാമപഞ്ചായത്ത് മെമ്പർ അനിത പ്രദീപ് കുമാർ, ശരത് കുമാർ, അനിൽ കരുവത്തി, നൗഷാദ് ഇബ്രാഹിം, ബിജു കരിപ്പാടത്ത്, മഞ്ജു ബാബു, എന്നിവർ നേതൃത്വം നൽകി

Related posts

അനധികൃത മത്സ്യബന്ധനം; ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ട് പിടിച്ചെടുത്തു.

murali

വെളുത്തേടത്ത് തരണനെല്ലൂർ പടിഞ്ഞാറെമന പത്മനാഭൻ നമ്പൂതിരിപ്പാട് ശതാഭിക്ഷതനാകുന്നു.

murali

വലപ്പാട് വധശ്രമക്കേസിൽ 2 യുവാക്കൾ അറസ്റ്റിൽ.

murali
error: Content is protected !!