തൃപ്രയാർ : തൃപ്രയാർ ശ്രീരാമഷേത്രം തന്ത്രിയും കേരളത്തിലെ നിരവധി പ്രമുഖ ക്ഷേത്രങ്ങളിലടക്കം തന്ത്രി സ്ഥാനം അലങ്കരിക്കുന്ന വെളുത്തേടത്ത് തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാട് ശതാഭിക്ഷതനാകുന്നു. ശതാഭിക്ഷേകം ആഘോഷിക്കുന്നത്തിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു.
ക്ഷേത്രം തന്ത്രി അനിൽ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം ഊരാളൻമാരായ ഞാനപ്പിള്ളി മന നാരായണൻ നമ്പൂതിരി, പുന്നപ്പിള്ളി മന ഡോ.പി.ആർ.ഉണ്ണികൃഷ്ണൻ നമ്പൂതിരി, രാമദാസ് നമ്പൂതിരി ചേലൂർ മന, പി.ജി.നായർ, യു.പി.കൃഷ്ണനുണ്ണി, പി.മാധവമേനോൻ, സി.പ്രേംകുമാർ കലാമണ്ഡലം ഉഷാടീച്ചർ എന്നിവർ സംസാരിച്ചു. 2025 മാർച്ച് 9,10,11 തിയതികളിൽ നടത്തുന്ന ആഘോഷ ചടങ്ങുകളിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ഉൾപ്പടെ പ്രമുഖർ പങ്കെടുക്കും.
സ്വാഗത സംഘം ഭാരവാഹികളായി പി.ജി.നായർ (ചെയർമാൻ), ചാലക്കുടി തെക്കേടത്ത് മന ശങ്കരൻ നമ്പൂതിരി, അഴകത്ത് വിഷ്ണു നമ്പൂതിരി( വൈസ് ചെയർമാൻമാർ), യു.പി. കൃഷ്ണനുണ്ണി( ജനറൽ കൺവീനർ), നഗർണ്ണ്മന രാമൻ നമ്പൂതിരി, ഷൈൻ സുരേന്ദ്രനാഥ്, പി.വി.ജനാർദ്ദനൻസ എൻ.പി ബാബു( കൺവീനർമാർ), പി.മാധവമേനോൻ (ഫൈനാസ് ചെയർമാൻ), സി.പ്രേംകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
രമേഷ് ആമലത്ത്( ഓഡിറ്റർ), ഗോപിനാഥ് വന്നേരി (പ്രോഗ്രാം കോഡിനേറ്റർ), അയ്യപ്പദാസ് ( കോ.ഓഡിനേറ്റർ), ഹരിദാസ് മേനോൻ(പി.ആർ.ഒ),പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരി ( വേദ വിഭാഗം ചെയർമാൻ), കല്ലേലി ദാമോദരൻ നമ്പൂതിരി, തരണ നെല്ലൂർ പത്മനാഭൻ നമ്പൂതിരി(അപ്പു)(കൺവീനർമാർ) പയ്ക്കാട്ട് രാമൻ നമ്പൂതിരി( പ്രചരണം) ,
വി.ജി.ഹരികുമാർ( മീഡിയ ചെയർമാൻ), പ്രേമചന്ദ്രൻ വടക്കേടത്ത്, കൃഷ്ണകുമാർ ആമലത്ത്(കൺവീനർമാർ), ഡോ.ഉണ്ണികൃഷ്ണൻ നമ്പൂതിരി (ഫുഡ് കമ്മിറ്റി ചെയർമാൻ), വിനോദ് കുമാർ (കുട്ടൻ), ബാബു (കൺവീനർമാർ), പ്രൊഫ. സരസ്വതി വാലത്ത് (വളണ്ടിയർ ചെയർപേഴ്സൺ, വനിതാ വിഭാഗം), സുലോചന ശക്തീധര പണിക്കർ( കൺവീനർ), ഭൂപേഷ് വെള്ളാഞ്ചേരി( വളണ്ടിയർ ചെയർമാൻ), പ്രവികുമാർ(കൺവീനർ) എന്നിവരെയും തിരഞ്ഞെടുത്തു.
