NCT
KeralaNewsThrissur News

കൈപ്പമംഗലം കൂരിക്കുഴി കമ്പനിക്കടവ് ബീച്ചിൽ വിരിഞ്ഞു: നൂറോളം കടലാമക്കുഞ്ഞുങ്ങൾ.

കൈപ്പമംഗലം : കൂരിക്കുഴി കമ്പനിക്കടവ് ബീച്ചിൽ വിരിഞ്ഞ കടലാമക്കുഞ്ഞുങ്ങൾക്ക് രക്ഷകരായി മത്സ്യത്തൊഴിലാളികൾ. നൂറോളം കടലാമക്കുഞ്ഞുങ്ങളെയാണ് തൊഴിലാളികൾ കടലിലിറക്കിയത്. ബോസ്, അൽഅമീൻ എന്നീ വള്ളങ്ങളിലെ തൊഴിലാളികളാണ് കടലാമക്കുഞ്ഞുങ്ങൾക്ക് രക്ഷയായത്.

ജീവിതത്തിന്റെ ഭൂരിഭാഗം സമയവും കടലിൽ കഴിയുന്ന കടലാമകൾ മുട്ടയിടാൻവേണ്ടി മാത്രമാണ് കരയിലേക്കുവരാറുള്ളത്. മണൽക്കുഴിയിൽനിന്ന്‌ പുറത്തു വരവേ തെരുവുനായ്ക്കളുടെ ഇരയാകുന്നതിൽ നിന്നാണ് മത്സ്യത്തൊഴിലാളികൾ ഇവയെ രക്ഷിച്ചത്.

Related posts

ഡോ. രാജു നിര്യാതനായി.

murali

കരുണകര സ്‌മൃതിയിൽ പുഷ്പാർച്ചന നടത്തി കോൺഗ്രസ് നേതാക്കളെയും, പ്രവർത്തകരെയും ബിജെപിയിലേക്ക് അംഗത്വം നൽകി പദ്മജ.

murali

കയ്‌പമംഗലത്ത് കാറും ബസ്സും കൂട്ടിയിടിച്ച് അപകടം. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

murali
error: Content is protected !!