September 19, 2024
NCT
KeralaNewsThrissur News

ഹൃദയത്തിലെന്നും എന്റെ ഗ്രാമം എന്ന പദ്ധതിയുടെ ഭാഗമായി ലോക വനിതദിനാചരണം ചൈതന്യ അംഗൻവാടിയിൽ നടത്തി.

പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ഹൃദയത്തിലെന്നും എന്റെ ഗ്രാമം എന്ന പദ്ധതിയുടെ ഭാഗമായി ലോക വനിതദിനാചരണം ചൈതന്യ അംഗൻവാടിയിൽ നടത്തി . ഗ്രാമപഞ്ചായത്ത് മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്തു .

ചടങ്ങിൽ ഹരിത കർമ്മസേന അംഗങ്ങളായ രമ മണികണ്ഠൻ , ലിറ്റ ജോസ് തൊഴിലുറപ്പ് മേറ്റ് ഇന്ദിര ജേക്കബ് , അംഗൻവാടി ഹെൽപ്പർ ഗീത കെ.ആർ എന്നിവരെ പൊന്നാട ചാർത്തി അനുമോദിച്ചു . അംഗൻവാടി ടീച്ചർമാരായ ഉഷ എൻ.എസ് , സതി രംഗൻ ആശ വർക്കർ സുശീല രാജൻ , എ ഡി എസ് പ്രസിഡന്റ് വിജയ പ്രകാശൻ എന്നിവർ പ്രസംഗിച്ചു എഎൽ എം സി അംഗങ്ങളായ മജീദ് പോക്കാക്കില്ലത്ത് , ദീപ അജയ് ,രേണുക റിജു , ഹിമ രജ്ഞിതൻ , ലൂയീസ് താണിക്കൽ , റിജു കണക്കന്തറ എന്നിവർ നേതൃത്വം നൽകി

Related posts

ഇരിങ്ങാലക്കുട മൂർക്കനാട് കത്തിക്കുത്ത്; മരണം രണ്ടായി.

murali

മോഷ്ടിച്ച കാറുമായി കടന്ന യുവാവിനെ പുതുക്കാട് പോലീസ് പിടികൂടി.

murali

കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി മലയാളികൾക്ക് ഇന്ന് വിഷു.

murali
error: Content is protected !!