നാട്ടിക നിയോജകമണ്ഡലം എംഎൽഎ യുടെ 2023-24 ലെ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തി തളിക്കുളം ഗ്രാമപഞ്ചായത്ത് എരണേഴത്ത് അമ്പലം പരിസരത്ത് എൽ ഇ ഡി മിനി മാസ്റ്റ് ലൈറ്റ്റിംഗ് സിസ്റ്റം സ്ഥാപിച്ചു. എം എൽ എ സി സി മുകുന്ദൻ ചടങ്ങു ഉദ്ഘാടനം ചെയ്തു.
2,27000/- രൂപ വിനിയോഗിച്ചാണ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ സ്വാഗതം പറഞ്ഞു. എരണേഴത്ത് അമ്പലം കമ്മിറ്റി അംഗം ഇ. വി. എൻ സജീവൻ നന്ദി പറഞ്ഞു
