NCT
KeralaNewsThrissur News

അമിത വൈദ്യുതി പ്രവാഹം: ഗൃഹോപകരണങ്ങൾ കത്തി നശിച്ചു.

അമിത വൈദ്യുതി പ്രവാഹം; ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. കയ്‌പമംഗലം ബോർഡ് കിഴക്ക് ഭാഗം ചിറക്കൽ പള്ളി പരിസരത്താണ് ലൈനിൽ അമിത വൈദ്യുതി പ്രവാഹമുണ്ടായത്. കണ്ടെങ്ങാട്ടിൽ സാജന്റെ വീട്ടിലാണ് ഇതമൂലം അപകടമുണ്ടായത്, വീട്ടിലെ ഫാൻ, മിക്‌സി, ലൈറ്റുകൾ, മെയിൻ സ്വിച്ച്, മറ്റ് സ്വിച്ച് ബോർഡുകൾ, വയറിങ്ങുകൾ ഉൾപ്പെടെ എല്ലാം കത്തിനശിച്ചു. വീടിൻ്റെ ഭിതിക്കും കേടുപാടുകൾ സംഭവിച്ചു. വീടിനു സമീപത്തുള്ള 33 കെവി ലൈനിൽ പക്ഷി കുടുങ്ങയതാണ് കാരണമെന്ന് പറയുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്.

Related posts

മനക്കൊടിയിൽ ജോലി സംബന്ധമായ തർക്കത്തെ തുടർന്നുള്ള ആക്രമണം : പ്രതി അറസ്റ്റിൽ.

murali

കയ്പമംഗലം ബസ്സ്‌റ്റാൻഡ് നാടിന് സമർപ്പിച്ചു.

murali

ചാവക്കാട് വീടിൻ്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ ആൾ അറസ്റ്റിൽ.

murali
error: Content is protected !!