NCT
KeralaEntertainmentMoviesNewsThrissur News

റെക്കോർഡ് പൊളിച്ചെഴുതി മഞ്ഞുമ്മൽ ബോയ്സ് ജൈത്രയാത്ര തുടരുന്നു.

കൊച്ചി : ആഗോളതലത്തിൽ മറ്റൊരു റെക്കോർഡ് കൂടി പൊളിച്ചെഴുതി മഞ്ഞുമ്മൽ ബോയ്സ്. റിലീസ് ചെയ്ത് 17 ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ 146 കോടിയാണ് സിനിമയുടെ കളക്ഷൻ. ഇതോടെ ആഗോളതലത്തിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന മലയാളം സിനിമകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്.

ഇതുവരെയുള്ള കണക്കുകൾ പ്രകാരം പുലിമുരുകനായിരുന്നു പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്. പുലിമുരുകന്റെ കളക്ഷൻ മറികടന്നാണ് മഞ്ഞുമ്മൽ ബോയ്സ് രണ്ടാം സ്ഥാനത്തെത്തിയത്. നിലവിൽ 2018 എന്ന സിനിമയാണ് പട്ടികയിൽ ഒന്നാമത്.

കേരളത്തിൽ മാത്രമായി ചിത്രം 50 കോടിയിലധികം രൂപയാണ് ഇതുവരെ നേടിയത്. തമിഴ്‌നാട്ടിലും സിനിമയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. 17 ദിവസം കൊണ്ട് 33 കോടിയാണ് സിനിമയുടെ തമിഴ്‌നാട് കളക്ഷൻ.   അടുത്ത ദിവസങ്ങളിൽ ആഗോള തലത്തിൽ തന്നെ 200 കോടി ക്ലബിൽ ഇടം നേടുമെന്നാണ് പറയപ്പെടുന്നത്.

Related posts

കരുവന്നൂർ ബാങ്ക് : 124 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകി. പുനരുദ്ധാരണത്തിന് കൂടുതൽ തുക അനുവദിച്ചു.

murali

വോട്ടെണ്ണലിന് സജ്ജമായി തൃശൂർ; കൗണ്ടിങ് ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല.

murali

ഗുരുവായൂർ ക്ഷേത്രത്തിൽ വൻ സുരക്ഷ വീഴ്ച: ശ്രീകോവിലിനുള്ളിൽ നിന്ന് പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള പവർ ബാങ്ക് കണ്ടെത്തി.

murali
error: Content is protected !!