NCT
KeralaNewsThrissur News

ക്ഷയ രോഗം 100 ദിന ക്യാമ്പയിൻ തളിക്കുളം ഗ്രാമ പഞ്ചായത്ത് തല ഔപചാരിക ഉദ്ഘാടനം..

തളിക്കുളം : ക്ഷയരോഗമുക്ത കേരളം 100 ദിന ക്യാമ്പയിനോട് അനുബന്ധിച്ച് തളിക്കുളം
കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ഔപചാരിക ഉദ്ഘാടനം തളിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ. സജിത ഉദ്ഘാടനം ചെയ്തു. തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ എ.ഐ മുഹമ്മദ്‌ മുജീബ് ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

ചടങ്ങിൽ തളിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ.അനിത ടീച്ചർ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ.ബാബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുന്നാസർ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെംബർ കല ടീച്ചർ, വാർഡ് മെമ്പർമാരായ ഐ.എസ് അനിൽകുമാർ,ഷാജി ആലുങ്ങൽ ,സിങ്ങ് വാലത്ത്,വിനയ പ്രസാദ്,പി കെ ഷിജി,

തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അബിന മനയത്ത്, ഡോ.വി കെ സുമയ്യ , ഡോ.കെ എൽ സൂര്യ,പബ്ലിക് ഹെൽത്ത് നേഴ്സ് റീന ക്ലാരിൻ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി ടി സുജിത്ത്, എംഎൽഎസ്പി നേഴ്സുമാരായ സി ടി ടിനു ,ക്രിസ്റ്റി ലോറൻസ് , വിശാൽ വിശ്വനാഥൻ , ആശാവർക്കർമാർ എന്നിവർ നേതൃത്വം നൽകി.
നിക്ഷയ് വാഹൻ ഔപചാരിക ഉദ്ഘാടനവും തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിഐ സജിത നിർവഹിച്ചു.

Related posts

തൃശൂരിൽ വീണ്ടും എടിഎം കവർച്ചാ ശ്രമം.

murali

കൊടുങ്ങല്ലൂരിൽ ബൈക്ക് മോഷണം: പ്രതി അറസ്റ്റിൽ.

murali

പുലരിനഗർ സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.

murali
error: Content is protected !!