ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം ചെയ്യും. ഒരു മാസത്തെ ക്ഷേമ പെൻഷനായ 1,600 രൂപ സർക്കാർ ഈ മാസം 15 മുതൽ വിതരണം ചെയ്യും. അടുത്ത മാസം മുതൽ പെൻഷൻ അതതു മാസം നൽകുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി. എന്നാൽ, കുടിശിക തീർത്ത ശേഷമാണോ അതതു മാസ വിതരണം ആരംഭിക്കുകയെന്നു ധനവകുപ്പ് വ്യക്തമാക്കുന്നില്ല.
തിരഞ്ഞെടുപ്പ് അടുക്കുന്നതു കണക്കിലെടുത്താണു സാമ്പത്തിക പ്രതിസന്ധി നോക്കാതെ ഒരു മാസത്തെ പെൻഷൻ അടിയന്തരമായി നൽകാൻ തീരുമാനിച്ചത്. ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനു പിന്നാലെ ഒന്നോ രണ്ടോ ഗഡു കൂടി നൽകാനും ആലോചനയുണ്ട്. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെ 6 മാസത്തെ ക്ഷേമ പെൻഷനാണു നൽകാനുള്ളത്.
