തൃശ്ശൂർ : പ്രമുഖ സംഗീതജ്ഞനും ഗിറ്റാർവാദകനുമായ മുളംചേരിപറമ്പിൽ ഫ്രാൻസീസ് ഡിക്കൂഞ്ഞ മകൻ ആറ്റ്ലി ഡിക്കൂഞ്ഞ (74) അന്തരിച്ചു. ദേവരാജൻമാസ്റ്റർ, അർജുനൻ മാസ്റ്റർ എന്നിവരുടെ ഓർക്കസ്ട്രയിൽ ലീഡ് ഗിറ്റാറിസ്റ്റ് ആയിരുന്നു. ഒട്ടേറെ ഗാനങ്ങളുടെ സംഗീതവും നിർവഹിച്ചിട്ടുണ്ട്. ദേവരാജൻ മാസ്റ്ററുടെ ഗാനമേളകൾക്ക് ഓർക്കസ്ട്ര ആറ്റ്ലിയുടേതായിരുന്നു. സംഗീത സംവിധായകരായ ജോൺസൺ, ഔസേപ്പച്ചൻ അടക്കമുള്ളവരെ സംഗീതമേഖലയിലേക്ക് കൊണ്ടുവന്നത് ആറ്റ്ലിയാണ്. തൃശൂരിലെ ആദ്യ ഗാനമേള ട്രൂപ്പായ വോയ്സ് ഓഫ് ട്രിച്ചൂർ, ആറ്റ്ലി ഓർക്കസ്ട്രകളുടെ സ്ഥാപകനാണ്.