തൃശൂർ: കാപ്പ നിയമം ലംഘിച്ചതിന് നിരവധി കേസുകളിൽ പ്രതിയായ പൂത്തോൾ ദിവാൻജി മൂല പുത്തൻപുരയ്ക്കൽ അബ്ദുൾ റസാഖ് (38) നെ തൃശൂർ ടൗൺ വെസ്റ്റ് പോലീസ് പിടികൂടി ജയിലിലടച്ചു.
കാപ്പ നിയമപ്രകാരം തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്ന ഇയാളെ പൂത്തോൾ മെർലിൻ ബാർ പരിസരത്ത് നിന്നാണ് പിടികൂടിയത്. തൃശൂർ ടൗൺ ഈസ്റ്റ്, വെസ്റ്റ്, ചാവക്കാട്, കുന്നംകുളം സ്റ്റേഷനുകളിലായി എട്ടോളം കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
