September 20, 2024
NCT
NewsKeralaThrissur News

മൂന്നുപീടിക ബീച്ച് റോഡിൽ അടിപ്പാതയുടെ പണിയാരംഭിച്ചു.

കൈപ്പമംഗലം : ആറുവരി ദേശീയപാത കടന്നുപോകുന്ന മൂന്നുപീടിക ബീച്ച് റോഡിൽ അടിപ്പാതയുടെ പണിയാരംഭിച്ചു. നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും ഏറെനാളത്തെ ആവശ്യത്തിനൊടുവിലാണ് ദേശീയപാതാ അധികൃതർ ഇവിടെ അടിപ്പാത അനുവദിച്ചത്. തൊട്ടടുത്ത സ്ഥലങ്ങളായ വഴിയമ്പലത്തും പെരിഞ്ഞനത്തും അടിപ്പാതകൾ ഉണ്ടെങ്കിലും മൂന്നുപീടികയിലെ വ്യാപാരശൃംഖലകൾക്കും മറ്റ് സ്ഥാപനങ്ങൾക്കുമായി ബീച്ച് റോഡിൽ അടിപ്പാത കൂടിയേതീരുവെന്ന ആവശ്യമാണ് കേന്ദ്രസർക്കാരും ദേശീയപാത അധികൃതരും അംഗീകരിച്ചത്. എൻ.എച്ചിന്റെ ആദ്യ പ്ലാനിൽ ഇവിടെ അടിപ്പാത ഉണ്ടായിരുന്നില്ല.

Related posts

കെ മുരളീധരനോട് മാപ്പ് അപേക്ഷിച്ച് തൃശൂര്‍ ഡിസിസിക്ക് മുന്നില്‍ ഫ്‌ളക്‌സ്.

murali

നാട്ടിക നിയോജക മണ്ഡലം എംഎൽഎ വിദ്യാഭ്യാസ അവാർഡ് – 2024. അപേക്ഷ ക്ഷണിക്കുന്നു.

murali

അതിരപ്പിള്ളി മേഖലയില്‍ വിനോദസഞ്ചാരികളുടെ കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന.

murali
error: Content is protected !!