September 20, 2024
NCT
KeralaNewsThrissur News

വലപ്പാട് ബീച്ച് സബ് സെൻ്റർ കെട്ടിട നിർമ്മാണത്തിന് തുടക്കമായി.

വലപ്പാട് ഗ്രാമപഞ്ചായത്തിലെ വലപ്പാട് ബീച്ച് സബ് സെൻ്റർ നിർമ്മാണത്തിന് തുടക്കമായി. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം സി.സി മുകുന്ദൻ എം എൽ എ നിർവഹിച്ചു. സി സി മുകുന്ദൻ എംഎൽഎയുടെ 2022- 23 ലെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം ചെലവഴിച്ചാണ് ബീച്ച് സബ് സെൻറർ നിർമിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല.

ചടങ്ങിൽ വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷിനിത ആഷിക് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ, ഗ്രാമ പഞ്ചായത്ത് വൈസ്‌ പ്രസിഡൻ്റ് വി. ആർ ജിത്ത്, ജനപ്രതിനിധികളായ എം എ ശിഹാബ്, ഇ പി അജയഘോഷ്, കെ കെ പ്രഹർഷൻ, കെ എ വിജയൻ, വൈശാഖ് വേണുഗോപാൽ, രശ്മി ഷിജോ, അനിത തൃത്തീപ്കുമാർ, സൂപ്രണ്ട് നസീമ ഹംസ, പെരുമരാമത്ത് വകുപ്പ് അസി.എഞ്ചിനീയർ മഞ്ജുഷ, ഹെൽത്ത് ഇൻസ്പെക്ടർ സുബൈർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശാ വർക്കർമാർ, പൊതുപ്രവർത്തകർ പങ്കെടുത്തു.

Related posts

സിനിമാ ഛായാഗ്രാഹകൻ പ്രമോദ് മോണാലിസ അന്തരിച്ചു.

murali

തൃപ്രയാറിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു.

murali

പെരിങ്ങോട്ടുകരയിൽ ബസിൻ്റെ ചക്രം കയറി വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്.

murali
error: Content is protected !!