NCT
KeralaNewsThrissur News

വാടാനപ്പള്ളി ഉപ്പുപടന്ന നിവാസികൾ നടത്തിയ സമരം ഫലം കണ്ടു; സർവീസ് റോഡിൻ്റെ നിർമ്മാണം നാളെ ആരംഭിക്കും.

വാടാനപ്പള്ളി : ദേശീയ പാത നിർമിച്ചപ്പോൾ വഴി ഇല്ലാതായതിനെ തുടർന്ന് ദേശീയ പാത നിർമ്മാണ കമ്പനിയുടെ പ്ലാൻ്റ് ഉപരോധിച്ച നാട്ടുകാരുടെ പ്രതിഷേധ സമരം ഫലം കണ്ടു. വാടാനപ്പള്ളിപഞ്ചായത്തിലെ ഉപ്പ് പടന്ന പ്രദേശത്തെ ജനങ്ങളാണ് സർവ്വീസ് റോഡ് വേണമെന്ന ആവശ്യവുമായി ദേശീയ പാത നിർമ്മാണ കമ്പനിയുടെ പ്ലാന്റ് ഉപരോധിച്ചത്.

ഈ ആവശ്യവുമായി കഴിഞ്ഞ 6 ദിവസമായി അനിശ്ചിത കാല സമരം ആരംഭിച്ചിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു ഇടപെടലുമില്ലാത്തതിനെ തുടർന്നാണ് പ്ലാന്റ് ഉപരോധ സമരത്തിലേക്ക് നീങ്ങിയത്. 160 മീറ്റർ സർവ്വീസ് റോഡാണ് ഇവരുടെ ആവശ്യം. 80 ൽപ്പരം വീട്ടുകാരാണ് ദേശീയ പാതനിർമ്മാണം പൂർത്തിയാകുന്നതോടെ പുറത്തേയ്ക്ക് പോകാൻ പറ്റാത്ത വിധം ദുരിതത്തിൽ ആവുക. സർവീസ് റോഡുമായി ബന്ധപ്പെട്ട് പഞ്ചായത്തും എംഎൽഎയും ഉറപ്പുകൾ കൊടുത്തിരുന്നുവെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ലെന്നും തൃശ്ശൂർ എംപി റോഡ് നിർമ്മാണത്തിനായി ഫണ്ട് തരാമെന്ന് പറത്തെങ്കിലും പഞ്ചായത്ത് തടസ്സം നിൽക്കുന്നുവെന്നും ഇവർ ആരോപിച്ചിരുന്നു.

തുടർന്നാണ് സ്ത്രീകളും കുട്ടികളുമടക്കം പ്രദേശവാസികൾ സമരം ആരംഭിച്ചത്. ആറ് ദിവസം പിന്നിട്ട സമരം ബുധനാഴ്ച ഉപരോധ സമരത്തിലേക്ക് മാറിയതോടെ നിർമ്മാണ കമ്പനി ഉദ്യോഗസ്ഥരും എൻഎച്ച്എ അധിക്യതരും സമരക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് നാട്ടുകാർ ഉപരോധ സമരം പിൻവലിച്ചത്. ഇവർക്ക് ദേശീയ പാതയിലേയ്ക്കുള്ള പ്രവേശനവും സർവ്വീസ് റോഡും അനുമതി ആയിട്ടുണ്ടെന്ന് അധികൃതർ നേരിട്ടെത്തി സമരക്കാരെ അറിയിക്കുകയായിരുന്നു സർവീസ് റോഡിന്റെ നിർമ്മാണം നാളെ മുതൽ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചതായി സമരക്കാർ പറഞ്ഞു.

വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗവും സമരസമിതി ചെയർമാനുമായ കെ.എസ്. ധനീഷ്, സമരസമിതി കൺവീനർ മഹേഷ്, കമ്മിറ്റി അംഗം കെ.ആർ.അഖിൽ ദാസ്, ബിനീഷ്, ഗ്രാമ പഞ്ചായത്ത് അംഗം സന്തോഷ് പണിക്കശ്ശേരി, പി. ദിവിൻ ദാസ്, ജയേഷ് മാധവൻ, എൻ.എസ്. നിശാഖ്, ഷൈന സജീവ് കുമാർ, രഹ്ന കണ്ണൻ, സുനിൽകുമാർ, ശോഭന പ്രസാദ്, ഷാലി സുധീർ, സുശീല സുരേന്ദ്രൻ, എൻ.പി. വിഷ്ണു എന്നിവർ നേതൃത്യം നൽകി.

Related posts

വി​ദ്യാ​ർ​ഥി സ്കൂ​ളി​ൽ​വ​ച്ച് ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു.

murali

കൊടുങ്ങല്ലൂരിൽ ഡോക്ടറെ ആക്രമിക്കാൻ ശ്രമം.

murali

കെ.ജി. ശ്രീനിവാസന്‍ അന്തരിച്ചു.

murali
error: Content is protected !!