September 19, 2024
NCT
KeralaNewsThrissur News

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു.

കുന്നംകുളം നഗരസഭ 2023 – 24 വാര്‍ഷിക പദ്ധതി പ്രകാരം നഗരസഭയിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വിതരണം നടത്തി. തിരഞ്ഞെടുത്ത 39 പേര്‍ക്കാണ് ലാപ് ടോപുകള്‍ നൽകിയത്. ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷന്‍ പി എം സുരേഷ് അധ്യക്ഷനായി.

മറ്റ് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി സോമശേഖരന്‍, പി കെ ഷെബീര്‍, കൌണ്‍സിലര്‍മാരായ ഗീത ശശി, ലെബീബ് ഹസ്സന്‍, സെക്രട്ടറി കെ ബി വിശ്വനാഥന്‍, പട്ടികജാതി വികസന ഓഫീസര്‍ എം എന്‍ ബിന്ദു, ഓവര്‍സീയര്‍ വി എ അനു, പ്രൊമോട്ടര്‍മാരായ സ്വാതി സോമന്‍, മഹിത ചന്ദ്രന്‍, ഐശ്വര്യ തുടങ്ങിയവര്‍ പങ്കെടുത്തു.

15,60,000 രൂപയാണ് പദ്ധതിയ്ക്കായി നഗരസഭ ചെലവഴിച്ചത്. ഗവ. ഇ-മാര്‍ക്കറ്റിങ് സംവിധാനം വഴിയാണ് ലാപ് ടോപ് വിതരണ പദ്ധതി ആവിഷ്കരിച്ചത്.

Related posts

കാട്ടൂരിൽ യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 2 പ്രതികൾ അറസ്റ്റിൽ.

murali

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആട് ജീവിതം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

murali

ഉത്സവത്തിനിടെ 18 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; ഒളിവില്‍ കഴിഞ്ഞിരുന്ന യുവമോർച്ച മുൻ ജില്ലാ സെക്രട്ടറി പോലീസ് പിടിയിൽ.

murali
error: Content is protected !!