September 19, 2024
NCT
KeralaNewsThrissur News

ലോകസഭാ തിരഞ്ഞെടുപ്പ്; ജില്ലയിൽ പ്രത്യേക സ്ക്വാഡുകളുടെ വാഹന പരിശോധന തുടങ്ങി.

ഇലക്ഷൻ പ്രഖ്യാപിച്ചതോടെ ഇനി നിരത്തുകളിൽ പ്രത്യേക സ്ക്വാഡുകളുടെ വാഹന പരിശോധന ശക്തമാകും. എല്ലാത്തരം വാഹനങ്ങളിലും പരിശോധനയുണ്ട്. കള്ളപ്പണം ഒഴുകുന്നുണ്ടോ എന്നതാണ് പ്രധാന പരിശോധന. മണലൂർ മണ്ഡലത്തിൽ മൂന്നിടത്തായി ഇന്നലെ മുതൽ പരിശോധന തുടങ്ങി.

സി വിജിൽ ആപ്പ് വഴി പൊതുജനങ്ങൾ നൽകുന്ന പരാതിയിൽ ലൊക്കേഷൻ പരിശോധിച്ച് ഏറ്റവും അടുത്തുള്ള ഉദ്യോഗസ്ഥർ ഉടനടി പരാതിക്കാരന്റെ അടുത്തെത്തും. അരിമ്പൂരിൽ നടന്ന പരിശോധനയിൽ എക്സി. മജിസ്‌ട്രേറ്റ് ഡി. ധനേഷ്, അന്തിക്കാട് എസ്ഐ ജോസി ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

ഗണേശമംഗലത്തെ റസ്റ്റോറന്റിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali

ഉമർ ഹാജിയുടെ വിയോഗത്തിൽ സർവകക്ഷി അനുസ്മരണം സംഘടിപ്പിച്ചു.

murali

ചാവക്കാട് ഒരുമനയൂര്‍ കൂട്ടക്കൊല; പ്രതിയുടെ ശിക്ഷയില്‍ ഇളവ് നല്‍കി സുപ്രീംകോടതി.

murali
error: Content is protected !!