NCT
KeralaNewsThrissur News

വ്യാജമദ്യം നിർമ്മിച്ച് വിതരണം ചെയ്യാൻ ശ്രമിച്ച യുവാവ് എക്‌സൈസ് പിടിയിൽ.

തൃശ്ശൂരിൽ ഓണാഘോഷം ലക്ഷ്യമിട്ട് വ്യാജമദ്യം നിർമ്മിച്ച് വിതരണം ചെയ്യാൻ ശ്രമിച്ച യുവാവ് എക്‌സൈസ് പിടിയിൽ. ചാലക്കുടി താലൂക്കിലെ നന്തിപ്പുലം ആറ്റപ്പിള്ളി സ്വദേശി കുന്നത്തുപറമ്പിൽ ജിതിൻ (27) ആണ് അറസ്റ്റിലായത്.

സ്‌കൂട്ടറിൽ 18 ലിറ്റർ വ്യാജമദ്യവുമായി വിൽപ്പനയ്ക്കെത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. തുടർന്നുള്ള റെയ്ഡിൽ വാടകവീട്ടിൽ നിന്ന് 231.5 ലിറ്റർ വ്യാജമദ്യവും 88 ലിറ്റർ സ്പിരിറ്റും ഉൾപ്പെടെ നിർമ്മാണ ഉപകരണങ്ങളും ബോട്ടിലിങ് സാമഗ്രികളും പിടിച്ചെടുത്തു. ആകെ 231.5 ലിറ്റർ വ്യാജമദ്യവും 88 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തതായി എക്‌സൈസ് അറിയിച്ചു.

Related posts

ദേശീയ മത്സ്യ കർഷക ദിനം ആചരിച്ചു.

murali

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കേരളത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ ഇന്നുമുതല്‍.

murali

പുതുക്കാട് പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ മുന്നോട്ടെടുത്ത കാറിൻ്റെ ടാങ്കിൽ വെച്ചിരുന്ന നോസിൽ തലയിൽ വന്നിടിച്ച് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു.

murali
error: Content is protected !!