ചേർപ്പ് : ചൊവ്വൂരിൽ ബൈക്കും ആംബുലൻസും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞ് ആറു പേർക്ക് പരിക്ക്. ആംബുലൻസിൽ ഉണ്ടായ അഞ്ച് പേർക്കും ഒരു സ്കൂട്ടർ യാത്രികനുമാണ് പരിക്കേറ്റത്.
ചേർപ്പ് ഭാഗത്ത് നിന്നും രോഗിയെയും കൊണ്ടു വരികയായിരുന്നു ആംബുലൻസ്. വളവ് തിരിയുന്ന സമയത്ത് നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞ് റോഡിൽ നിരങ്ങി രണ്ട് സ്കൂട്ടറിലും പരസ്യബോർഡിലും ഇടിച്ച് സമീപത്തെ ഫർണീച്ചർ കടയുടെ മുറ്റത്തേക്ക് മറിയുകയായിരുന്നു.
ഒരു സ്കൂട്ടറിൽ ഉണ്ടായ ചെറുവത്തേരി സ്വദേശി നാരായണൻ പെട്ടെന്ന് ഓടി മാറിയതിനാൽ പരിക്കില്ലാതെ രക്ഷപ്പെട്ടു. മറ്റെ സ്കൂട്ടറിൽ ഉണ്ടായ യാത്രികനും ആംബുലൻസിൽ ഉണ്ടായ ആൾക്കും ഗുരുതര പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർ പെരുമ്പിള്ളിശ്ശേരിയിലെ വിഷ്ണുവിനെ ചേർപ്പിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് അഞ്ച് പേര് കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.