September 20, 2024
NCT
KeralaNewsThrissur News

കുന്നംകുളത്ത് പൂരത്തിനിടെ സംഘർഷം; അഞ്ച് പേർക്ക് വെട്ടേറ്റു.

കുന്നംകുളം ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പൂരത്തിനിടെ ഉണ്ടായ  സംഘർഷത്തിൽ അഞ്ച് പേർക്ക് വെട്ടേറ്റു. ചിറളയം സ്വദേശി ചെറുശ്ശേരി വീട്ടിൽ  ഷൈൻ സി ജോസ്, ചിറളയം സ്വദേശി ലിയോ, വൈശേരി സ്വദേശികളായ ജിനീഷ് രാജ്, ജെറിൻ, നെബു, എന്നിവർക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

ചിറളയം പൂരത്തിന് കാവടിയും തമ്പോലകളും മാത്രമാണ് ഉണ്ടായിരുന്നത്. മേഖലയിൽ രണ്ട് പൂരാഘോഷ കമ്മിറ്റികൾ തമ്മിൽ തർക്കം നിലനിന്നിരുന്നുവത്രേ.
ഉത്സവത്തിനിടെ ആഘോഷങ്ങൾ ക്ഷേത്രത്തിന് മുൻപിൽ എത്തിയപ്പോഴാണ് ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷൈൻ സി ജോസിനെയും പരിക്കേറ്റ സുഹൃത്ത് ലിയോയേയും സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് കഴുത്തിൽ കുത്തേറ്റിട്ടുണ്ട്.

പരിക്കേറ്റ വൈശ്ശേരി സ്വദേശികൾ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം  സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related posts

തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി..

murali

ലില്ലി നിര്യാതയായി.

murali

ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

murali
error: Content is protected !!