NCT
KeralaNewsThrissur News

നാട്ടിക ഉപതെരഞ്ഞെടുപ്പ് : ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

തൃപ്രയാർ : നാട്ടിക പഞ്ചായത്ത് ഒമ്പതാം വാർഡ് ഉപതെരഞ്ഞെടുപ്പ് – ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി ശ്രീകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വ്യാഴാഴ്ച പകൽ 10.45 ഓടെ പുരോഗമനവേദി പരിസരത്ത് നിന്നും നൂറ് കണക്കിന് പേർ പങ്കെടുത്ത പ്രകടനവുമായി എത്തിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി പഞ്ചായത്ത് സെക്രട്ടറി എസ്. പ്രവീൺ മുൻപാകെ നോമിനേഷൻ സമർപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ. ദിനേശൻ, എൽഡിഎഫ് നേതാക്കളായ കെ.എ. വിശ്വംഭരൻ, അഡ്വ.വി.കെ. ജ്യോതി പ്രകാശ്, ആർ സീത, കെ.സി. പ്രസാദ്, മഞ്ജുള അരുണൻ, ടി.എസ്. മധുസൂദനൻ, കെ.ബി. ഹംസ, വി.ആർ. ബാബു, സി.എസ്. മണി, യു.കെ. ഗോപാലൻ,ടി ആർ വിജയരാഘവൻ, രജനി ബാബു, പി.ഐ. സജിത, സി. ശങ്കരനാരായണൻ, സി. സേതുമാധവൻ തുടങ്ങിയവർ പങ്കെടുത്തു

Related posts

തൃശ്ശൂർ പൂരത്തിനിടെ പൊലീസ് ബലപ്രയോഗം അതിരുവിട്ടു: പൂരം നിർത്തിവച്ച് തിരുവമ്പാടി. ചരിത്രത്തിൽ ആദ്യം.

murali

മാളയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.

murali

ധനകാര്യ സ്ഥാപനത്തിന്റെ ചില്ലുവാതിൽ പൊളിച്ച് മോഷണശ്രമം; വലപ്പാട് സ്വദേശി അറസ്റ്റിൽ.

murali
error: Content is protected !!