NCT
KeralaNewsThrissur News

തൃശൂരിൽ വീണ്ടും കെ.എസ്.ഇ.ബിയുടെ വാഴവെട്ട്; പുതുക്കാട് പാഴായിലെ കർഷകന്റെ വാഴയാണ് കെ.എസ്.ഇ.ബി വെട്ടിക്കളഞ്ഞത്.

തൃശൂരിൽ വീണ്ടും കെ.എസ്.ഇ.ബിയുടെ വാഴവെട്ട്. പുതുക്കാട് പാഴായിലെ കർഷകൻ മനോജിന്റെ വാഴയാണ് ഇത്തവണ കെ.എസ്.ഇ.ബി വെട്ടിക്കളഞ്ഞത്. വൈദ്യുതി ലൈനിന് കീഴിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാഴ വെട്ടിയത്. നാലേക്കറിൽ വാഴ കൃഷി ചെയ്യുന്നയാളാണ് മനോജ്. ചില വാഴകൾ പൂർണ്ണമായും വെട്ടിക്കളഞ്ഞതായി കർഷകൻ മനോജ് പറഞ്ഞു.

മനോജിനോട് അനുവാദം ചോദിക്കാതെയായിരുന്നു കെ.എസ്.ഇ.ബി പാടത്തിറങ്ങി വാഴ വെട്ടിയത്. പാടത്ത് എത്തിയപ്പോഴാണ് മനോജ് വിവരം അറിഞ്ഞത്. മാസങ്ങൾക്ക് മുൻപ് വലപ്പാട് ചൂലൂരിലും കെ.എസ്.ഇ.ബി വാഴ വെട്ടിക്കളഞ്ഞിരുന്നു. സമാനമായ കാരണം പറഞ്ഞായിരുന്നു ഇവിടെയും വാഴ വെട്ടൽ.

വാർത്തയായതിന് പിന്നാലെ കൃഷി മന്ത്രി കർഷകനെ വിളിച്ചിരുന്നു. നഷ്ടപരിഹാരം നൽകുമെന്നും അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ ധാർഷ്ട്യമാണ് സംഭവം ആവർത്തിക്കുന്നതിന് പിന്നിലെന്ന വിമർശനം ശക്തമായിട്ടുണ്ട്.

Related posts

വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ സ്‌ഫോടക വസ്തുക്കളുമായി രണ്ട് പേരെ പിടികൂടി.

murali

തളിക്കുളം സ്നേഹതീരം ബീച്ച് പാർക്ക് : നവീകരണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിൽ.

murali

പോക്സോ കേസിൽ ചേർപ്പ് സ്വദേശിയായ യുവാവിന് 75 വർഷം കഠിന തടവും, 4,75,000 രൂപ പിഴയും.

murali
error: Content is protected !!