NCT
KeralaNewsThrissur NewsVideos

ആറാട്ടുപുഴ തറക്കൽ പൂരത്തിനിടെ ആനയിടഞ്ഞു; നിരവധി പേർക്ക് പരിക്ക്.

ആറാട്ടുപുഴ തറക്കൽ പൂരത്തിനിടെ ആനയിടഞ്ഞു; നിരവധി പേർക്ക് പരിക്ക്.  ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിയുന്ന ചടങ്ങിൽ ആനയിടഞ്ഞു. രാത്രി 10.30-ഓടെ യാണ് സംഭവം. ഊരകം അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂർ രവികൃഷ്ണനാണ് ഇടഞ്ഞത്. പിന്നീട് ആറാട്ടുപുഴ ശാസ്താവിന്റെ തിടമ്പേറ്റിയ പുതുപ്പള്ളി അർജുനനെ കുത്തി. രണ്ട് ആനകളും കൊമ്പുകോർക്കുന്നതിനിടെ ആളുകൾ പേടിച്ചോടി.

പാപ്പാന്റെ നേർക്കുതിരിഞ്ഞ രവികൃഷ്ണൻ പാപ്പാൻ ശ്രീകുമാറി(53)നെ മൂന്നുതവണ കുത്താനും ചവിട്ടാനും ശ്രമിച്ചെങ്കിലും പാപ്പാൻ പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുവായൂർ ദേവസ്വത്തിന്റെ പാപ്പാനാണ് ശ്രീകുമാർ

ഓട്ടത്തിനിടെ വീണും മറ്റും എട്ടുമാസം പ്രായമുള്ള കുഞ്ഞിനുൾപ്പെടെ നിരവധി പേർക്ക് പരിക്കുണ്ട്. രണ്ടാനയുടെ പുറത്തുണ്ടായിരുന്നവരും വീണതായാണ് വിവരം. ഈ സമയം നിരവധിപേർ പൂരം കാണാനുണ്ടായിരുന്നു. പലരും കിടന്നുറങ്ങുന്നുമുണ്ടായിരുന്നു.

ശ്രീകുമാറിനെയും, നാരായണനെയും കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാക്കി. മുളങ്ങ് ഭാഗം എത്തുംമുൻപേ ഒരാനയെയും തൊട്ടിപ്പാൾ ഭാഗത്ത് മറ്റേ ആനയെയും എലിഫന്റ് സ്ക്വാഡ് തളച്ചു.

 

Related posts

ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ.

murali

തമിഴ് സിനിമാ നടൻ ഡാനിയല്‍ ബാലാജി അന്തരിച്ചു.

murali

വാഹനാപകടം : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അരിമ്പൂർ സ്വദേശി മരിച്ചു.

murali
error: Content is protected !!