NCT
KeralaNewsThrissur NewsVideos

പെട്രോൾ പമ്പിൽ യുവാവിൻ്റെ ആത്മഹത്യ ശ്രമം; ഒഴിവായത് വൻദുരന്തം.

ഇരിങ്ങാലക്കുട -ചാലക്കുടി സംസ്ഥാനപാതയിൽ മെറിനാ ആശുപത്രിയ്ക്ക് സമീപത്തെ പെട്രോൾ പമ്പിൽ യുവാവിൻ്റെ ആത്മഹത്യ ശ്രമം. ശനിയാഴ്ച്ച വൈകിട്ട് 8 മണിയോടെയാണ് സംഭവം. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) എന്ന വ്യക്തിയാണ് അവിടെ നിന്നും പെട്രോൾ എടുത്ത് തലയിലൂടെ ഒഴിച്ച് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.

സ്കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ അതിൽ നൽകാൻ തയ്യാറായില്ല. കാൻ കൊണ്ടുവന്നാൽ പെട്രോൾ നൽകാമെന്നു പറഞ്ഞ് തൊട്ടടുത്ത വണ്ടിയിൽ പെട്രോൾ അടിക്കാൻ ജീവനക്കാരൻ മാറിയ സമയം പെട്രോൾ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് ജീവനക്കാർ പറഞ്ഞു.

ഉടൻ തന്നെ പെട്രോൾ പമ്പ് ജീവനക്കാർ ഫയർ എക്സ്റ്റ്യുകൃഷർ ഉപയോഗിച്ച് രക്ഷാ പ്രവർത്തനം നടത്തുകയായിരുന്നു. ഇത് വലിയ ഒരു ദുരന്തം ഒഴിവാക്കുവാൻ സാധിച്ചു. തൊട്ടടുത്ത മെറീന ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചെങ്കില്ലും,  പിന്നീട് ഇയാളെ തൃശ്ശൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

Related posts

നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു.

murali

ആശുപത്രി ജീവനക്കാർക്ക് മന്ത്രിയുടെ സമ്മാനം.

murali

തൃശ്ശൂരിൽ രണ്ട് കേസുകളിലായി ലഹരിമരുന്നുമായി മൂന്നുപേർ പിടിയിൽ.

murali
error: Content is protected !!