NCT
KeralaNewsThrissur News

തളിക്കുളം സ്നേഹതീരത്ത് വേടന് പ്രഥമ പ്രിയദര്‍ശിനി പുരസ്‌കാരം സമര്‍പ്പിച്ചു ; തുക ലൈബ്രറിക്ക് പുസ്തകം വാങ്ങാൻ തിരിച്ചു നൽകി വേടൻ.

തളിക്കുളം : കടലിൻ്റെ പാട്ടിൽ ആവേശം അലയടിച്ച സ്‌നേഹതീരം കടപ്പുറത്ത് പ്രഥമ പ്രിയദർശിനി പുരസ്ക്കാരം വേടന് സമ്മാനിച്ചു. 1 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പുരസ്ക്കാരം ഷാഫി പറമ്പിൽ എം പി വേടന് കൈമാറി. തുക ലൈബ്രറിക്ക് പുസ്തകം വാങ്ങാൻ തൻ്റെ സംഭാവനയായി ചടങ്ങിൽ വേടൻ ടി.എൻ. പ്രതാപന് കൈമാറുകയും ചെയ്തു.

ഇന്നത്തെ കാലഘട്ടത്തിൽ വേടൻ്റെ പാട്ടിനും പറച്ചലിനും ഏറെ പ്രസക്തിയുണ്ടെന്ന് പുരസ്ക്കാരം സമ്മാനിച്ച ഷാഫി പറമ്പിൽ എം പി പറഞ്ഞു. വേടൻ്റെ പാട്ടിനെ ആരു വെട്ടിമാറ്റിയാലും ലക്ഷകണക്കിന് മനുഷ്യ സ്നേഹികളുടെ മനസ്സിൽ നിന്നും വെട്ടാൻ ആർക്കും കഴിയില്ലെന്നും എം പി പറഞ്ഞു. ചടങ്ങിൽ പത്മപ്രഭ പുരസ്‌കാര ജേതാവ് ആലങ്കോട് ലീലാകൃഷ്ണനെയും വയലാര്‍ അവാര്‍ഡ് ജേതാവ് അശോകന്‍ ചരുവിലിനെ യും സി.സി. മുകുന്ദന്‍ എം.എല്‍.എ ആദരിച്ചു. അലോഷ്യസ് സേവിയര്‍ പ്രശസ്തി പത്രം കൈമാറി.

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, കെ.ദിലീപ് കുമാർ, ശോഭാ സുബിൻ, സുനിൽ ലാലൂർ, സി എച്ച് റഷീദ്, ഹാറൂൺ റഷീദ്, സി.എം. നൗഷാദ്, പി.ഐ. ഷൗക്കത്തലി, പി.എം. സുൽഫീക്കർ, ഗഫൂർ തളിക്കുളം തുടങ്ങിയവർ പങ്കെടുത്തു.

Related posts

അങ്ങാടികുരുവിദിനാചരണവും – പറവകൾക്ക് കുടിനീർ പാത്ര വിതരണവും നടത്തി.

murali

തളിക്കുളം ഗ്രാമപഞ്ചായത്തിൻ്റെ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെ ആർ.എം.പി.ഐ സമരത്തിലേക്ക്.

murali

ഗുണ്ടകളുടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മാനസിക അസ്വാസ്ഥ്യമുള്ള ആൾ മരിച്ചു.

murali
error: Content is protected !!