NCT
KeralaNewsThrissur News

ക്രൈസ്തവര്‍ ഇന്ന് ഓശാന തിരുനാള്‍ ആഘോഷിക്കുന്നു.

ക്രൈസ്തവര്‍ ഇന്ന് ഓശാന തിരുനാള്‍ ആഘോഷിക്കുന്നു. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും, ശുശ്രൂഷയും കുരുത്തോല വഹിച്ചുള്ള പ്രദക്ഷിണവും നടക്കും. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ മുഖ്യ കാര്‍മികത്വം വഹിക്കും.

പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ബസേലിയോസ് ക്ലിമിസ് കതോലിക്ക ബാവ നേതൃത്വം നല്‍കും. രാവിലെ 6.30ക്ക് പള്ളികളില്‍ ശുശ്രൂഷകള്‍ ആരംഭിക്കും. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കുന്ന പ്രാര്‍ത്ഥനകള്‍ക്ക് കറുകേല്‍ കോര്‍ എപ്പിസ്‌ക്കോപയും നേതൃത്വം നല്‍കും.

ജറുസലേമിലേക്ക് കഴുതപ്പുറത്തേറിയുള്ള യേശുക്രിസ്തുവിന്റെ യാത്രയെ ഓര്‍മ്മപ്പെടുത്തിയാണ് ക്രൈസ്തവര്‍ ഓശാന ആഘോഷിക്കുന്നത്. ഓശാന ഞായര്‍ മുതല്‍ ഉയര്‍പ്പ് ദിവസം വരെയുള്ള ഒരാഴ്ചക്കാലം ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂഷകളും ഉണ്ടായിരിക്കും.

Related posts

ചേർപ്പ് പാറക്കോവിൽ അതിഥി തൊഴിലാളിയെ കൊന്നു കുഴിച്ചുമൂടിയ കേസ് : പ്രതികൾക്ക് ജീവപര്യന്തം തടവിന് പുറമെ അഞ്ച് വർഷം തടവും നാല് ലക്ഷം രൂപ വീതം പിഴയും.

murali

പുതുക്കാട് കട കുത്തിതുറന്ന് മോഷണം: 60000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു.

murali

എം.കെ. അരവിന്ദാക്ഷൻ മാസ്റ്റർ അനുസ്മരണം നടത്തി.

murali
error: Content is protected !!