September 19, 2024
NCT
KeralaNewsThrissur News

പെട്രോൾ പമ്പിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു.

ഇരിങ്ങാലക്കുട : ഠാണാ ജംഗ്ഷനു കിഴക്കുഭാഗം മറീന ഹോസ്പിറ്റലിന് മുൻവശത്തുള്ള പെട്രോൾ പമ്പിൽ വെച്ച് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കാട്ടുങ്ങച്ചിറ സ്വദേശി മരിച്ചു. കാട്ടുങ്ങച്ചിറ ഏർവാടിക്കാരൻ ഷാനവാസ് (43) ആണ് മരിച്ചത്.
ശനിയാഴ്ച്ച രാത്രി 8 മണിയോടെ സ്കൂട്ടറിൽ പെട്രോൾ പമ്പിൽ എത്തിയ ഇയാൾ കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടു. ജീവനക്കാരൻ കുപ്പിയിൽ പെട്രോൾ നൽകാൻ കഴിയില്ല എന്ന് അറിയിച്ചതോടെ പമ്പിൽ കന്നാസിൽ നിറച്ചു വെച്ചിരുന്ന പെട്രോൾ തലയിലൂടെ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഷാനവാസ് മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെയാണ് ഇന്നലെ രാത്രി മരിച്ചത്. ഭാര്യ : റഹ്മി. എട്ട് വയസ്സുള്ള മകനുണ്ട്. ഇരിങ്ങാലക്കുട പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Related posts

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ കോച്ചിങിന് ധനസഹായം.

murali

രാജേന്ദ്രൻ നിര്യാതനായി.

murali

തൃപ്രയാറിൽ ഹോട്ടൽ ഉടമയെ നാലംഗ സംഘം ആക്രമിച്ചു.

murali
error: Content is protected !!